രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകള്‍ക്ക് പേര് മാറ്റം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്' എന്നും അശോക് ഹാള്‍ ഇനി ‘അശോക് മണ്ഡപ്' എന്നും അറിയപ്പെടും.
‘ഇന്ത്യന്‍ പ്രസിഡന്റിന്റെ ഓഫീസും വസതിയുമായ രാഷ്ട്രപതി ഭവന്‍ രാഷ്ട്രത്തിന്റെ പ്രതീകവും ജനസേവനത്തിന്റെ അമൂല്യമായ മാതൃകയുമാണ്. ജനങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടക്കുന്നു. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും പ്രതിഫലനമാക്കുക എന്നതാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്', രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസ്താവനയിലൂടെ പ്രതികരിച്ചു.
രാജ്യത്തെ കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ‘ദര്‍ബാര്‍' എന്ന പദം ഇന്ത്യന്‍ ഭരണാധികാരികളുടെയും ബ്രിട്ടീഷ് രാജിന്റെയും കോടതികളെ സൂചിപ്പിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
TAGS : DRAUPADI MURMU | NATIONAL
SUMMARY : Two halls inside the official residence of the President have been renamed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.