വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു


ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ് ഹാളിൽ നടന്ന പരിപാടി വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായകൊടി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു.

മതരാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുക. മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന് മാത്രമേ കെട്ടുറപ്പുള്ള കുടുംബങ്ങളെ പടുത്തുയർത്താൻ സാധിക്കുകയുള്ളൂ എന്ന് ഹാരിസ് കായക്കൊടി പറഞ്ഞു.

വിസ്‌ഡം ബെംഗളുരു സെക്രട്ടറി ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ചു. ഹെഗ്‌ഡെ നഗർ ഏരിയ ട്രഷറർ റഹ്മത്ത് അലി സ്വാഗതം പറഞ്ഞു. സുൽനൂറയിൻ മസ്ജിദ് ഖത്തീബ് മുബാറക് അല് ഹികമി, ഏരിയ ഭാരവാഹികളായ ഷുഹൈബ്, അജ്മൽ ജമാൽ എന്നിവർ നേതൃത്വം നൽകി.

ഈ മാസം 21ന് നടത്തുന്ന ബെംഗളൂരു മലയാളി ഫാമിലി കോൺഫറൻസിൽ പ്രമുഖ മലയാളി പണ്ഡിതന്മാരായ പി.എൻ അബ്ദുൽ ലത്തീഫ് മദനി, ടി. കെ അഷ്‌റഫ്‌, ഹാരിസ് ബിൻ സലിം, ഹുസൈൻ സലഫി എന്നിവരോടൊപ്പം മത രാഷ്ട്രിയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 5000 ത്തോളം ആളുകൾ പങ്കെടുക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി ബെംഗളുരുവിലെ എല്ലാ മണ്ഡലങ്ങളിലും ശാഖകളിലും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അയൽക്കൂട്ടങ്ങൾ, കുടുംബ സംഗമങ്ങൾ, സ്നേഹ യാത്രകൾ, വാഹന പ്രചരണം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു വരുന്നുണ്ട്.


TAGS :
SUMMARY : Wisdom Family Conference. Tasfia organized a family meet


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!