മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ സാഹചര്യത്തിൽ ധാർമിക പിന്തുണയറിയിച്ച് ദളിത്, പിന്നാക്ക വിഭാഗ സമുദായങ്ങളിലെ സന്ന്യാസിമാരുടെ സംഘം ഞായറാഴ്ച സിദ്ധരാമയ്യയെ സന്ദര്‍ശിച്ചു.
കാഗിനെലെ കനകഗുരു പീതത്തിലെ നിരഞ്ജനാനന്ദപുരി സ്വാമി, ഹൊസദുർഗ ശ്രീ ജഗദ്ഗുരു കുഞ്ചിതിഗ മഹാസംസ്ഥാന മഠത്തിലെ ശാന്തവീര മഹാസ്വാമി, ചിത്രദുർഗ ഭോവി ഗുരുപീതത്തിലെ ഇമ്മദി സിദ്ധരാമേശ്വർ സ്വാമി, ചിത്രദുർഗ മാദര ചെന്നൈയ്യ ഗുരുപീതത്തിലെ ബസവമൂർത്തി മാദര ചെന്നൈയ്യ മഹാസ്വാമി തുടങ്ങിയവരടക്കമുല്ല പത്തംഗ സന്ന്യാസി സംഘമാണ് സിദ്ധരാമയ്യയെ സന്ദര്‍ശിച്ചത്.
കേന്ദ്ര സർക്കാറും രാജ്ഭവനും ചേര്‍ന്ന് സിദ്ധരാമയ്യ സർക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയ്ക്കെതിരേ ഒറ്റക്കെട്ടായി നിൽക്കുമെന്ന് സന്ന്യാസിമാർ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തനിക്ക് പിന്തുണ അറിയിച്ച സന്ന്യാസികള്‍ക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു, ഇതൊരു രാഷ്ട്രീയ നീക്കമാണെങ്കിലും ഒരു പിന്നാക്ക നേതാവിനെതിരെയുള്ള നിക്ഷിപ്ത താൽപര്യക്കാരുടെ ശ്രമം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ಹಿಂದುಳಿದ ವರ್ಗ ಮತ್ತು ದಲಿತ ಹಾಗೂ ಶೋಷಿತ ಸಮುದಾಯಗಳ ಸ್ವಾಮೀಜಿಗಳ ಒಕ್ಕೂಟದವರು ಇಂದು ಮುಖ್ಯಮಂತ್ರಿ @siddaramaiah ಅವರನ್ನು ಭೇಟಿಯಾಗಿ ತಮ್ಮ ಬೇಷರತ್ ನೈತಿಕ ಬೆಂಬಲ ಘೋಷಿಸಿದರು.
* ಜಗದ್ಗುರು ಶ್ರೀ ನಿರಂಜನಾನಂದಪುರಿ ಮಹಾಸ್ವಾಮಿಜಿಯವರು, ಕನಕ ಪೀಠ ಕಾಗಿನೆಲೆ.
* ಜಗದ್ಗುರು ಶ್ರೀ ಶಾಂತವೀರ ಮಹಾಸ್ವಾಮಿಗಳು, ಶ್ರೀ ಜಗದ್ಗುರು ಕುಂಚಿಟಿಗ… pic.twitter.com/5huTS7fSBC— CM of Karnataka (@CMofKarnataka) August 25, 2024
മലയാളിയായ അഴിമതിവിരുദ്ധ പ്രവർത്തകൻ ടി.ജെ. അബ്രാഹം അടക്കം മൂന്നുപേർ നൽകിയ പരാതികളിലാണ് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ഓഗസ്റ്റ് 16-ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോത് സിദ്ധരാമയ്യയെ കുറ്റവിചാരണചെയ്യാനുള്ള നിയമനടപടിക്ക് അനുമതി നൽകിയിരുന്നുവെങ്കിലും ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ നിലവിലുള്ള ഹർജികളിൽ തുടർനടപടി നിർത്തിവെക്കാൻ ഹൈക്കോടതി 19-ന് ഉത്തരവിട്ടു. കേസിൽ തുടർവാദം 29-ന് നടക്കും.
TAGS : MUDA SCAM | KARNATAKA | SIDDARAMIAH
SUMMARY : Accusation of muda. Sannyasis supported the Chief Minister



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.