നടൻ റിയാസ് ഖാനില്‍ നിന്ന് മോശം അനുഭവമുണ്ടായി; യുവ നടിയുടെ വെളിപ്പെടുത്തല്‍

നടന് സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത് മറ്റൊരു നടനെതിരേയും രംഗത്തെത്തി. നടന് റിയാസ് ഖാന് എതിരെയാണ് നടി ആരോപണം ഉന്നിയിച്ചത്. സിദ്ധിഖിനെയും റിയാസിനെയും കൂടാതെ നിരവധി താരങ്ങള്‍ അശ്ലീലമായി പെരുമാറിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
തന്നോട് ചോദിക്കാതെയാണ് ഒരു കാമറമാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തത്. വിളിച്ചപ്പോള്‍ ചോദിച്ചത് സെക്സ് ചെയ്യാന്‍ ഇഷ്ടമാണോയെന്നാണ്. പിന്നെ നിങ്ങള്‍ക്ക് ഏത് പൊസിസിഷനാണ് ഇഷ്ടമെന്ന് ചോദിക്കുകയും വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല.
താന്‍ ഒമ്പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രണ്ട്സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന പറഞ്ഞതായും രേവതി മാധ്യമങ്ങളോട് പറഞ്ഞു. നടന് സിദ്ദിഖിന്റെ രാജി അര്‍ഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത് പറഞ്ഞു. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും രേവതി സമ്പത്ത് ആവശ്യപ്പെട്ടു.
TAGS : RIYAS KHAN | HEMA COMMISION REPORT
SUMMARY : Bad experience from actor Riyaz Khan; Revealed by the actress



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.