നമ്മ മെട്രോ സ്റ്റേഷനുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ


ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷമുകളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും സുരക്ഷ സ്ക്രീൻ ഡോറുകൾ ഉടൻ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 65 മെട്രോ സ്‌റ്റേഷനുകളിലെ സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കുന്നതിന് ഏകദേശം 500 കോടി രൂപ ചെലവ് വരും.

സ്‌ക്രീൻ ഡോറുകൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുമെന്നും മെട്രോ സർവീസ് തടസമില്ലാത പ്രവർത്തിക്കുന്നതിനും സഹായകരമാകും. മെട്രോ റെയിൽ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ വാതിലുകൾ സ്ഥാപിക്കുന്നതിനായി 450 കോടി മുതൽ 500 കോടി രൂപ വരെയാണ് ആകെ ചെലവ് കണക്കാക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.

ഏഴ് കോടിയോളം രൂപയാകും ഒരു സ്റ്റേഷനിൽ ചെലവാകുകയെന്നാണ് വിവരം. നാല് പ്ലാറ്റ്‌ഫോമുകളുള്ള കെംപെഗൗഡ സ്റ്റേഷനിലാണ് ചെലവ് കൂടുതലാകുക.

സ്‌ക്രീൻ ഡോറുകൾ ദീർഘകാലാടിസ്ഥാനത്തിൽ ഉറപ്പുള്ളതും മികച്ച നിലവാരമുള്ളതുമായിരിക്കണം. ചെന്നൈ, അഹമ്മദാബാദ് മെട്രോകളിൽ ഇതിനകം തന്നെ ഇത്തരം സുരക്ഷ ഡോറുകളുണ്ട്. ഡൽഹി മെട്രോ എലവേറ്റഡ് സ്റ്റേഷനുകൾക്ക് ഹാഫ് സ്‌ക്രീൻ വാതിലുകളും ഭൂഗർഭ സ്റ്റേഷനുകൾക്ക് ഫുൾ സ്‌ക്രീൻ വാതിലുകളും സ്ഥാപിക്കുന്നുണ്ടെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികൾ മെട്രോ ട്രാക്കിൽ വീണ് അപകടത്തിൽ പെടുന്നതും, ആത്മഹത്യശ്രമങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

TAGS: |
SUMMARY: Namma metro station platforms to have safety screen doors soon


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!