ബംഗ്ലാദേശി നടൻ ഷാൻ്റോ ഖാനെയും പിതാവിനെയും ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി


ധാക്ക: ബം​ഗ്ലാദേശി നടൻ ഷാൻ്റോ ഖാനേയും പിതാവ് സലിം ഖാനേയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ചയായിരുന്നു സംഭവം. ഷെയ്ഖ് ഹസീനയുടെ രാജി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവർ സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്യുകയായിരുന്നു. എന്നാല്‍ ബാലിയ യൂണിയനിലെ ഫറക്കാബാദ് മാർക്കറ്റിൽ വച്ച് ജനക്കൂട്ടം ഇരുവരേയും തടഞ്ഞതോടെ തർക്കമുണ്ടാവുകയും, വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനേയും മകനേയും ജനക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയെന്നും  ബം​ഗ്ലാദേശി മാധ്യമമായ ദി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. നിർമാതാവും ലക്ഷ്മിപൂർ മോഡൽ യൂണിയൻ പരിഷത്ത് ചെയർമാനുമാണ് സലിം ഖാൻ.

സലിം ഖാന്റേയും മകന്റേയും മരണവാർത്തയിൽ ഞെട്ടിയിരിക്കുകയാണ് കൊൽക്കത്തയിലെ സിനിമാമേഖല. ഷാഹെൻഷാ', ‘ബിദ്രോഹി' എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകൾ നിർമ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു സലിം ഖാൻ. രാഷ്‌ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതം ആസ്പദമാക്കി ‘തുങ്കി പരാർ മിയ ഭായ്' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.



TAGS : BANGLADESH |
SUMMARY : Bangladeshi actor Shanto Khan and his father were beaten to death by a mob

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!