ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തും

ബെംഗളൂരു: ഒഴിഞ്ഞ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ഒഴിഞ്ഞ പ്ലോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കൊണ്ട് തന്നെ സ്ഥലം വൃത്തിയാക്കിപ്പിക്കുമെന്ന് ബിബിഎംപി വ്യക്തമാക്കി. ഇതിനായി ഏഴ് ദിവസത്തെ സമയവും അനുവദിക്കും.
നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, കോർപ്പറേഷൻ സൈറ്റ് ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും ഇതിന്റെ ചെലവും പിഴയും അടയ്‌ക്കുന്നതിന് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യും. പിഴ അയച്ചില്ലെങ്കിൽ ഇത് വസ്തു നികുതിക്കൊപ്പം ഈടാക്കുമെന്നും ബിബിഎംപി വ്യക്തമാക്കി. നിശ്ചിത കാലയളവിനുള്ളിൽ പണം അടച്ചില്ലെങ്കിൽ, സോണൽ കമ്മീഷണർ ബാധകമായ പലിശ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
TAGS: BENGALURU | BBMP
SUMMARY: BBMP to impose penalties for dumping waste on vacant sites



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.