ഓടിക്കൊണ്ടിരിക്കുന്ന ട്രെയിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

ബിഹാർ: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്.
ट्रेन संख्या 15553 भागलपुर-जयनगर एक्सप्रेस पर असामाजिक तत्व द्वारा पत्थर मारने की घटना पर रेलवे द्वारा तत्काल कार्रवाई करते हुए आरोपी को चिन्हित कर विभिन्न धाराओं में केस दर्ज किया गया है।
सभी से अनुरोध है कि ऐसे असामाजिक तत्वों के बारे में रेलवे को तुरंत जानकारी दें। https://t.co/Pl1ImwmHqO
— Ministry of Railways (@RailMinIndia) August 4, 2024
സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS : BIHAR | TRAIN
SUMMARY : Stones thrown at a running train; Passenger injured



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.