ഇലക്ട്രോണിക് സിറ്റിയുടെ പേര് മാറ്റാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്‌ട്രോണിക്‌സ് സിറ്റിയുടെ പേര് മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അരസിൻ്റെ പേരിലേക്ക് പുനർനാമകാരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച ദേവരാജ് അരസിൻ്റെ 109-ാം ജന്മവാർഷിക പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇലക്ട്രോണിക്‌സ് സിറ്റിയെ ദേവരാജ് അരസ് ഇലക്ട്രോണിക് സിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ദേവരാജിന്റെ സംഭാവനകളെ മാനിച്ച് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നൽകണമെന്നും അദ്ദേഹത്തിൻ്റെ പേര് കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
2024 ലെ ഡി ദേവരാജ് അരസ് അവാർഡ് മുൻ തൊഴിൽ മന്ത്രിയും കലബുർഗി ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകയുമായ എസ്. കെ. കാന്തയ്ക്ക് സമ്മാനിച്ചു. അവാർഡ് തുകയായ 5 ലക്ഷം രൂപ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നൽകുമെന്ന് അവാർഡ് ഏറ്റുവാങ്ങി സംസാരിച്ച കാന്ത അറിയിച്ചു.
TAGS: BENGALURU | ELECTRONIC CITY
SUMMARY: Electronic city to be renamed soon says cm



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.