സ്പീക്കറോട് മോശം പെരുമാറ്റം; വന്ദേഭാരതിലെ ടിടിഇയെ മാറ്റി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് വന്ദേഭാരത് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. തിരുവന്തപുരം ഡിവിഷനിലെ ടിടിഇ ഇഎസ് പത്മകുമാറിനെതിരെയാണ് റെയില്‍വേ നടപടി എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് തിരുവന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
സ്പീക്കറാണെന്നറിയിച്ചിട്ടും ഔദ്യോഗിക പദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. ഇതേതുടർന്ന് പത്മകുമാറിനെതിരെ ഷംസീർ തിരുവനന്തപുരം ഡിവിഷനല്‍ മാനേജർക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടർന്നാണ് റെയില്‍വേയുടെ നടപടി.
എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിടിഇമാരുടെ സംഘടന പറഞ്ഞു.
ഷംസീറിന്റെ സുഹൃത്ത് മതിയായ ടിക്കറ്റ് ഇല്ലാതെ ഉയർന്ന ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇമാരുടെ യൂണിയൻ പറയുന്നത്. താഴ്ന്ന ക്ലാസില്‍ ടിക്കറ്റ് എടുത്ത സുഹൃത്ത് ഉയർന്ന ക്ലാസില്‍ സ്പീക്കർക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.
അതിനെ ചോദ്യം ചെയ്യുകയും മാറിയിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഒരു തർക്കത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ടിടിഇ സ്പിക്കർക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.
TAGS : TTE | VANDE BHARAT | SPEAKER
SUMMARY : Misbehavior with the speaker; Replaced TTE in Vandebharat



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.