മോഹൻ ഭഗവതിൻ്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍


ആർഎസ്‌എസ് തലവൻ മോഹൻ ഭഗവതിൻ്റെ സുരക്ഷാ വർധിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ (എഎസ്‌എല്‍) സുരക്ഷയാണ് ഭഗവതിന് നല്‍കിയിരിക്കുന്നത്. ബിജെപി ഇതര ഭരണ സംസ്ഥാനങ്ങളില്‍ മോഹൻ ഭാഗവത് സന്ദർശനം നടത്തുമ്പോൾ സുരക്ഷാ തുടർച്ചയായി വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ സിഐഎസ്‌എഫ് ഇസഡ് പ്ലസ് സുരക്ഷയായിരുന്നു ഭഗവതിനായി നല്‍കിയിരുന്നത്. പക്ഷെ തീവ്രവാദ ഗ്രൂപ്പുകള്‍ ഭഗവതിനെ ലക്ഷ്യമിടുന്നതിനാല്‍ അദ്ദേഹത്തിൻ്റെ സുരക്ഷയെക്കുറിച്ച്‌ ആശങ്കകള്‍ വർധിച്ചിരുന്നു. പുതിയ പ്രോട്ടോക്കോള്‍ പ്രകാരം, ജില്ലാ ഭരണകൂടങ്ങളും പോലീസും ആരോഗ്യ വകുപ്പുകളും ഡെപ്യൂട്ടേഷനില്‍ എത്തിയ ഉദ്യോഗസ്ഥരും ഗാർഡുകളും ഉള്‍പ്പെടെയുള്ളവരാണ് ഭഗവതിൻ്റെ സുരക്ഷയില്‍ സജീവ പങ്ക് വഹിക്കുക.

മള്‍ട്ടി-ലേയേർഡ് സെക്യൂരിറ്റി റിംഗുകള്‍, പ്രീ-വിസിറ്റ് റിവ്യൂ റിഹേഴ്സലുകളും ഈ സുരക്ഷാസംവിധാനത്തില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന് യാത്ര ചെയ്യാൻ പ്രത്യേക ഹെലികോപ്റ്ററുകളും ഉണ്ടായിരിക്കും.

TAGS : | |
SUMMARY : The central government has increased the security of Mohan Bhagwat


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!