ഇന്ത്യൻ ഹോക്കി ടീമിന്റേത് പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു


ന്യൂഡൽഹി: ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യ തുടർച്ചയായി ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ നേടുന്നത്. രാജ്യത്തെ ഹോക്കിയുടെ ഉയർത്തേഴുന്നേൽപ്പിൽ ടീം പ്രശംസ അർഹിക്കുന്നുണ്ട്.

ടീമിന്റെ സ്ഥിരതയാർന്ന പ്രകടനവും പോരാട്ടവീര്യവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മെഡൽ നേട്ടത്തിൽ ഹോക്കി ടീമിനെ അഭിനന്ദിച്ചു. തലമുറകൾ ഓർക്കാൻ പോകുന്ന വിജയമാണ് പാരിസിലേതെന്നും രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി ഉയരാൻ ഈ വിജയം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കായിക മേഖലയ്‌ക്ക് ആവേശം പകരുന്നതാണ് ഹോക്കി ടീമിന്റെ മെഡൽ നേട്ടം. രാജ്യത്തിന്റെ അഭിമാനമുയർന്നെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

52 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്‌സ് മത്സരത്തിൽ ഹോക്കിയിൽ ഇന്ത്യ തുടർച്ചയായി മെഡൽ നേടുന്നത്. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നിലനിർത്തിയത്. ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗാണ് രണ്ട് ഗോളുകളും നേടിയത്.

മാർക്ക് മിറാലസിന്റെ വകയായിരുന്നു സ്പെയ്നിന്റെ ഗോൾ. ഗോൾമുഖത്തെ പി ആർ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇന്ത്യൻ ജഴ്‌സിലെ ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നു ഇത്.

TAGS: | |
SUMMARY: President of india congratulates indian hockey team for won in olympics


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!