ജയ ബച്ചനെ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ അധിക്ഷേപിച്ചെന്ന് ആരോപണം; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി


ന്യൂഡൽഹി: രാജ്യസഭ അധ്യക്ഷൻ ജഗദീപ് ധൻഖർ എസ്.പിയുടെ രാജ്യസഭാംഗമായ ജയ ബച്ചനെ ജയ അമിതാഭ് ബച്ചൻ എന്ന് വിളിച്ചതിനെ ചൊല്ലി സഭയില്‍ ബഹളം. ധൻഖർ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്നാരോപിച്ച്‌ ജയ രംഗത്ത് വന്നു. സഭാധ്യക്ഷൻ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.

ജഗദീപ് ധന്കർ സ്വീകാര്യമല്ലാത്ത സ്വരത്തില്‍ സംസാരിച്ചുവെന്നാണ് ജയ ബച്ചൻ ഉന്നയിക്കുന്ന ആരോപണം. ഇതിനെ തുടർന്ന് പ്രതിപക്ഷ എംപിമാർ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ രാജ്യസഭ ചെയർമാൻ ജഗദീപ് ധൻകറിനെതിരെ ഇമ്ബീച്ച്‌മെൻ്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം എന്നാണ് പുറത്തു വരുന്ന വിവരം.

“ഞാനൊരു കലാകാരിയാണ്. ഒരാളുടെ ശരീരഭാഷയും ഭാവങ്ങളും എനിക്ക് മനസ്സിലാകും. ജഗദീപ് ധൻകർ തന്നോട് സ്വീകാര്യമല്ലാത്ത സ്വരത്തിലാണ് സംസാരിച്ചത്. അദ്ദേഹം എൻ്റെ സഹപ്രവർത്തകനാണ്. പക്ഷേ അദ്ദേഹത്തിന്റെ ടോണ്‍ എനിക്ക് അസ്വീകാര്യമാണെന്നും” ജയ ബച്ചൻ പറഞ്ഞു.

എന്നാല്‍ നിസാര കാര്യത്തിന് ജയ ബച്ചൻ ഇങ്ങനെ പെരുമാറേണ്ട കാര്യമില്ലെന്നും സെലിബ്രിറ്റിയാണെങ്കിലും ഔചിത്യ ബോധത്തോടെ പെരുമാറണമെന്നുമാണ് ജഗദീപ് ധൻകർ പ്രതികരിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു.

പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ തുടര്‍ച്ചയായി അവസരം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ നേതാക്കളും ജയ ബച്ചന് പിന്തുണയുമായി രംഗത്തെത്തി. രാജ്യസഭയില്‍ പ്രതിപക്ഷത്തിനെതിരെ ജെ.പി. നഡ്ഡ പ്രമേയവുമായി രംഗത്തെത്തി. ധന്‍കറിനെതിരെയുള്ള ജയ ബച്ചന്റെ പരാമര്‍ശത്തിനെതിരെയാണ് ബി.ജെ.പി. അധ്യക്ഷന്‍ കൂടിയായ രാജ്യസഭാംഗം പ്രമേയം അവതരിപ്പിച്ചത്.

Allegation that Rajya Sabha Speaker Jagdeep Dhankar insulted Jaya Bachchan; The opposition left the House


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!