ഷിറാഡി ചുരം; ചെറുവാഹനങ്ങൾക്ക് പ്രവേശനം, റെയിൽ ഗതാഗതം വൈകിയേക്കും

ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് അടച്ചിട്ടിരുന്ന ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ ഞായറാഴ്ച മുതല്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചെറുവാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. മറ്റു വാഹനങ്ങൾ ബദൽ പാതകളിലൂടെ തിരിച്ചുവിടുന്നത് തുടരും. ഹാസൻ സക്ലേഷ്പുരയിലെ ഹെഗ്ഗെഡയിലും ദൊഡ്ഡതപ്പുവിലും മണ്ണിടിഞ്ഞതിനെ തുടർന്ന് ജൂലൈ 30 മുതൽ പാത പൂർണമായും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം ബെംഗളൂരു- മംഗളൂരു റെയിൽപ്പാതയിൽ മണ്ണിടിച്ചലുണ്ടായതിനെ തുടർന്ന് ഗതാഗതം മുടങ്ങിയത് പുനസ്ഥാപിക്കാനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്. ബെംഗളൂരുവിൽ നിന്നും കണ്ണൂരേക്കുള്ള ട്രെയിൻ (16611/12) അടക്കം 12 ട്രെയിനുകളാണ് കഴിഞ്ഞ 10 ദിവസമായി സർവീസ് മുടങ്ങിയിരിക്കുന്നത്. ബുധനാഴ്ച വരെയാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. ജൂലൈ 26 ന് സക്ലേഷ്പുരയിലെ യടകുമേറി – കടഗരവള്ളി സ്റ്റേഷനുകൾക്കിടയിലുള്ള പാതയിലാണ് മണ്ണിടിച്ചലുണ്ടായത്.
TAGS : SHIRADI GHAT | LANDALIDE
SUMMARY : Shiradi Pass; Access to small vehicles, rail traffic may be delayed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.