ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗർഭ എ.സി മാർക്കറ്റ് ബെംഗളൂരുവിൽ ആരംഭിച്ചു


ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ എ.സി. ഭൂഗർഭ വ്യാപാരകേന്ദ്രം  ബെംഗളൂരുവിൽ ആരംഭിച്ചു. വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്ത് ‘കൃഷ്ണദേവരായ പാലികെ ബസാർ' എന്ന പേരില്‍ ബിബിഎം.പി നിര്‍മിച്ച മാർക്കറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. വിജയനഗർ എം.എൽ.എ. എം. കൃഷ്ണപ്പ, ബി.ബി.എം.പി. ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിന്‍റെ മാതൃകയില്‍ അഞ്ചുകോടി രൂപ ചെലവഴിച്ചാണ് മാർക്കറ്റ് നിർമിച്ചിരിക്കുന്നത്. 2017 ഡിസംബറിലാണ് മാർക്കറ്റിന്റെ നിർമാണമാരംഭിച്ചത്. വിജയനഗറില്‍ നേരത്തേ പഴങ്ങളും പച്ചക്കറികളും വിൽപ്പന നടത്തിയിരുന്ന സ്ഥലവും സർവീസ് റോഡുമുള്ള സ്ഥലത്താണ് നിർമിച്ചത്

നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള മാർക്കറ്റിൽ 79 കടകളാണുള്ളത്. രണ്ട് പ്രവേശനകവാടങ്ങളും രണ്ട് എസ്കലേറ്ററുകളും ഒരു ലിഫ്റ്റുമുണ്ട്. ആളുകൾക്ക് നടക്കാൻ മൂന്നുമീറ്റർ വീതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

TAGS :
SUMMARY : South India's first underground AC market launched in Bengaluru

 

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!