സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഉര്‍വശി മികച്ച നടി, പൃഥ്വിരാജ് നടൻ, ആടുജീവിതം ജനപ്രിയ ചിത്രം


അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. മികച്ച നടന്‍- പ്രഥ്വീരാജ് സുകുമാരനും (ആട് ജീവിതം), മികച്ച നടിയായി ഉർവശിയെയും (ഉള്ളൊഴുക്ക്, തടവ്) തിരഞ്ഞെടുത്തു.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്ക്കാരം മഴവില്‍ കണ്ണിലൂടെ മലയാള സിനിമ എന്ന ഗ്രന്ഥത്തിന് കിഷോർ കുമാറിന് ലഭിച്ചു. കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍), അരുണ്‍ ചന്തു (ഗഗനചാരി) എന്നിവർ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി.

പ്രശസ്ത സംവിധായകൻ സുധീർ മിശ്ര അധ്യക്ഷനായ ജ്യൂറിയാണ് പുരസ്ക്കാര നിർണയം നടത്തിയത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാര്‍. എഴുത്തുകാരൻ എൻ എസ് മാധവൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശേരി എന്നിവർ ജ്യൂറി അംഗങ്ങളാണ്. 160 സിനിമകളാണ് പുരസ്ക്കാരത്തിനായി പരിഗണിച്ചത്. ഇതില്‍ 38 ചിത്രങ്ങളാണ് അന്തിമപട്ടികയില്‍ ഇടംപിടിച്ചത്.

പുരസ്കാരങ്ങള്‍ ഇങ്ങനെ

മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)
മികച്ച നടി- ഉർവശി, ബീന ആർ ചന്ദ്രൻ (ഉള്ളൊഴുക്ക്, തടവ്)
മികച്ച സംവിധായകൻ -ബ്ലെസി (ആടുജീവിതം)
മികച്ച ചിത്രം -കാതല്‍ (ജിയോ ബേബി)
രണ്ടാമത്തെ ചിത്രം -ഇരട്ട(രോഹിത് എം.ജി കൃഷ്ണൻ)
ഛായാഗ്രഹണം -സുനില്‍.കെ.എസ് (ആടുജീവിതം)
സ്വഭാവനടി- ശ്രീഷ്മ ചന്ദ്രൻ (പൊമ്ബളൈ ഒരുമൈ)
സ്വഭാവനടൻ -വിജയരാഘവൻ (പൂക്കാലം)
തിരക്കഥാകൃത്ത് (അഡാപ്റ്റേഷൻ) – ബ്ലെസി (ആടുജീവിതം)
തിരക്കഥാകൃത്ത്- രോഹിത് എം.ജി.കൃഷ്ണൻ (ഇരട്ട)
സ്പെഷ്യല്‍ ജൂറി| നടന്മാർ -കെ.ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് -കാതല്‍
സ്പെഷ്യല്‍ ജൂറി ചിത്രം -ഗഗനചാരി
നവാഗത സംവിധായകൻ- ഫാസില്‍ റസാഖ് (തടവ്)ജനപ്രിയ ചിത്രം -ആടുജീവിതം
നൃത്തസംവിധാനം – വിഷ്ണു (സുലൈഖ മൻസില്‍)
ഡബ്ബിങ് ആർട്ടിസ്റ്റ് പെണ്‍ – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്‍ – റോഷൻ മാത്യു -ഉള്ളൊഴുക്ക്, വാലാട്ടിമേക്കപ്പ് ആർട്ടിസ്റ്റ് -രഞ്ജിത് അമ്ബാടി (ആടുജീവിതം)
ശബ്ദരൂപകല്പന- ജയദേവൻ ചക്കാടത്ത്, അനില്‍ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
ശബ്ദമിശ്രണം -റസൂല്‍ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
സിങ്ക് സൗണ്ട്- ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ – മോഹൻദാസ് (2018)
എഡിറ്റിങ് -സംഗീത പ്രതാപ് (ലിറ്റില്‍ മിസ് റാവുത്തർ)
പിന്നണി ഗായിക -ആൻ ആമി (തിങ്കള്‍പ്പൂവിൻ -പാച്ചുവും അദ്ഭുതവിളക്കും)
പിന്നണി ഗായകൻ – വിദ്യാധരൻമാസ്റ്റർ (പതിരാണെന്നോർത്തൊരു കനവില്‍ – ജനനം 1947 പ്രണയം തുടരുന്നു)
സംഗീതസംവിധായകൻ (ബി.ജി.എം)- മാത്യൂസ് പുളിക്കൻ (കാതല്‍)
സംഗീതസംവിധായകൻ- ജസ്റ്റിൻ വർഗീസ് (ചാവേർ)
ഗാനരചയിതാവ്- ഹരീഷ് മോഹനൻ (ചാവേർ)
ചലച്ചിത്രഗ്രന്ഥം- മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)
ചലച്ചിത്രലേഖനം- കാമനകളുടെ സാംസ്കാരിക സന്ദർഭങ്ങള്‍ (പി.പ്രേമചന്ദ്രൻ)

TAGS : |
SUMMARY : State Film Award; Urvashi Best Actress, Prithviraj Actor, Atu Jivetham Popular Movie


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!