ഏഴുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തിരുവനന്തപുരം : കാട്ടാക്കടയില്‍ ഏഴുവയസുകാരന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് സംശയം. മൈലാടി സ്വദേശികളായ ഗിരീഷ്-നീതു ദമ്പതികളുടെ മകന്‍ ആദിത്യനാഥ് ആണ് മരിച്ചത്. കുടുംബത്തോടൊപ്പം യാത്രചെയ്യുന്നതിനിടെ ഈ മാസം 17-ന് ആദിത്യനാഥ് വിളപ്പില്‍ശാലയിലെ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് സുഖമില്ലാതായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം വീടിനടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കുട്ടി മരിച്ചത്.
ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധയേറ്റാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
TAGS : FOOD POISON | DEATH
SUMMARY : The death of a seven-year-old boy is suspected to be due to food poisoning



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.