പാരിസ് ഒളിമ്പിക്സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാര പരിശോധനയില്‍ പരാജയപ്പെട്ടു


പാരീസ്: ഒളിമ്പിക്സ് മത്സരാവേശങ്ങള്‍ക്കിടെ ഇന്ത്യൻ കായികപ്രേമികളെ കനത്ത ദുഖത്തിലാഴ്ത്തിയ വാർത്ത. ഉറച്ച സ്വർണ മെഡൽ പ്രതീക്ഷയായി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ അയോഗ്യയായാക്കിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഭാരപരിശോധനയിൽ പരാജയപെട്ടതോടെയാണ് താരത്തെ അയോഗ്യയാക്കിയത്. അനുവദിനീയമായതിലും 100 ഗ്രാം ഭാരം കൂടിയതാണ് താരത്തിന് വിനയായത്. ഇതോടെവിനേഷ് ഫോഗട്ടിന് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായി. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത ഫോഗട്ടിനെ ഒളിംപിക് അസ്സോസിയേഷന്‍ അയോഗ്യയാക്കി. ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്.

50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്‌സ് നിയമങ്ങള്‍ അനുസരിച്ച് താരത്തിന് വെള്ളി മെഡലിന് പോലും അര്‍ഹതയുണ്ടാകില്ല. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കെയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്.

ഗുസ്‌തിയിൽ കിലോഗ്രാം അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിലാണ്‌ മത്സരം. നേരത്തേ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനയ്‌ ഫോഗട്ട്‌ ഇത്തവണ 50 കിലോ വിഭാഗത്തിലേക്ക്‌ മാറുകയായിരുന്നു. ഇതിനായി അവർ ഭാരം കുറച്ചു. മത്സരത്തിൻ്റെ ആദ്യദിനമായ ഇന്നലെ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും വിജയിച്ചാണ്‌ വിനയ്‌ ഫോഗട്ട്‌ ഫൈനലിലെത്തിയത്‌. ഇന്നലെ ഭാരം എടുത്തതിൽ വിനയ്‌ ഫോഗട്ട്‌ 50 കിലോ ആയിരുന്നു. എന്നാൽ ഗുസ്‌തിയുടെ നിയമമനുസരിച്ച്‌ ഇന്നും ഭാരം കണക്കാക്കണം. ഇതാണ്‌ തിരിച്ചടിയായത്‌. വെറും 100 ഗ്രാം കൂടിയതാണ്‌ ഇന്ത്യക്ക്‌ മെഡൽ നഷ്‌ടപ്പെടുത്തിയതെന്നാണ്‌ പുറത്തുവരുന്ന വാർത്തകൾ. തൽഫലമായി, വിനേഷിന് വെള്ളി മെഡൽ പോലും ലഭിക്കില്ല, കൂടാതെ 50 കിലോഗ്രാം ഇനത്തിൽ ഒരു സ്വർണ്ണവും രണ്ട് വെങ്കലവും മാത്രമേ ഉണ്ടാകുകയുള്ളു.

അതേസമയം നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ രംഗത്തെത്തി. താരത്തെ ഔദ്യോഗിക കുറിപ്പിലൂടെ വിവരം അറിയിച്ചു. നടപടിയില്‍ ഇനി പുനപരിശോധനയ്ക്ക് സാധ്യതയില്ല. പട്ടികയില്‍ അവസാന സ്ഥാനത്തായാണ് ഫോഗട്ടിനെ രേഖപ്പെടുത്തുക.

TAGS : |
SUMMARY : Vinesh Phogat disqualified from Paris Olympics; Failed the weight test


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!