ഗുണ്ടൽപേട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി ദമ്പതികളും മകനും മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടൽപേട്ടില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ രണ്ടു വയസുള്ള മകൻ വിച്ചു എന്നിവരാണ് മരിച്ചത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ എത്തിയതായിരുന്നു കുടുംബം.
നിയന്ത്രണംവിട്ട കെ.എ. 11 ബി 8497 ടിപ്പർ ലോറി മലയാളി കുടുംബം സഞ്ചരിച്ച കെ.എൽ. 3 ഇ 5197 ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Updating….
TAGS : ACCIDENT | MYSURU
SUMMARY : A Malayali couple and their daughter died after their bike collided with a lorry in Gundalpet



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.