മാണ്ഡ്യയിൽ ഗണേശചതുർഥി ഘോഷയാത്രയ്ക്കിടെ സംഘർഷം; കല്ലേറ്, കടകൾക്കും വാഹനങ്ങൾക്ക് തീയിട്ടു


ബെംഗളൂരു: കർണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശചതുർഥി ഘോഷയാത്രയ്ക്കിടെ സംഘർഷം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

ബദരികൊപ്പാലു ഗ്രാമത്തിൽ നിന്നുള്ള ചിലർ ഗണപതി വിഗ്രഹ നിമജ്ജനത്തിനായി ഘോഷയാത്ര നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഘോഷയാത്ര നാഗമംഗലയിലെ പ്രധാന റോഡിലൂടെ കടന്നുപോകുമ്പോൾ കല്ലേറുണ്ടായെന്നും ഇത് തൊട്ടടുത്ത പള്ളിയിൽ നിന്നുമാണെന്ന് ആരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോൾ കൂടുതൽ സമയം അവിടെ ചിലവഴിച്ചു എന്നാരോപിച്ച് ഇരുസമുദായക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായി.

സ്ഥിതിഗതികൾ വഷളായതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ചിലർ കടകൾ തകർക്കുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

സംഘർഷത്തെ തുടർന്ന് പോലീസ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് എസ്പി ബാലദണ്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 46 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കല്ലേറിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ഏതാനും പേർക്ക് നിസാര പരുക്കേറ്റു.  സെപ്തംബർ 14 വരെ പ്രദേശത്ത് നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS : |
SUMMARY :Clash during Ganesh Chaturthi procession in Mandya; Vehicles were set on fire


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!