കോസ്റ്റ്​ഗാര്‍ഡ് കോപ്റ്റര്‍ കടലിൽ തകര്‍ന്നു; മലയാളി പൈലറ്റ് മരിച്ചു


പോർബന്തർ: ഗുജറാത്തിലെ പോർബന്തർ തീരത്ത് തീരരക്ഷാസേനയുടെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ്ങിനിടെ അറബിക്കടലിൽ തകർന്നുവീണ് മലയാളി പൈലറ്റ് മരിച്ചു. കോസ്റ്റ് ഗാർഡ് സീനിയർ ഡെപ്യൂട്ടി കമാൻഡന്റു കൂടിയായ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) ആണ് മരിച്ചത്. രണ്ടു പൈലറ്റുമാരടക്കം നാലുപേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

വ്യോമസേന റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ആർ.സി. ബാബുവിന്റെയും ശ്രീലതാ ബാബുവിന്റെയും മകനാണ് വിപിൻബാബു. ഭാര്യ: പാലക്കാട് പുത്തൻവീട്ടിൽ മേജർ ശില്പ (മിലിറ്ററി നഴ്‌സ്, ഡൽഹി). മകൻ: സെനിത് (അഞ്ച്). ഇവർ കുടുംബമായി ഡൽഹിയിലാണു താമസം. രണ്ട്‌ മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. സഹോദരി: നിഷി ബാബു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബുധൻ പുലർച്ചെ നെടുമ്പാശേരിയിലെത്തിക്കും. സംസ്‌കാരം ബുധൻ പകൽ ഒന്നിന് വീട്ടുവളപ്പിൽ.

തിങ്കളാഴ്ച രാത്രി പോർബന്തർ തീരത്തിനടുത്ത് അപകടത്തിൽപ്പെട്ട ‘ഹരിലീല' ടാങ്കർ കപ്പലിൽനിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനാണ് കോസ്റ്റ് ഗാർഡ് കോപ്റ്റർ എത്തിയത്. രാത്രി പതിനൊന്നോടെയാണ് അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ (എ.എൽ.എച്ച്.) രക്ഷാപ്രവർത്തനം തുടങ്ങിയത്. അടിയന്തരലാൻഡിങ്ങിനിടെ കോപ്റ്റർ കടലിൽ പതിക്കുകയായിരുന്നു.

TAGS : |
SUMMARY : Coastguard copter crashes in sea; Malayali pilot died


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!