നിവിന്‍ പോളിയുടെ വാദംങ്ങള്‍ കള്ളമെന്ന് പരാതിക്കാരി, മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു; പരാതിയില്‍ ഉറച്ചുനിന്ന് യുവതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. മൂന്ന് ദിവസം ദുബായില്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. തന്നെ പരിചയമില്ലെന്ന നടന്‍ നിവിന്‍ പോളിയുടെ വാദം കള്ളമെന്നും യുവതി പറഞ്ഞു. സിനിമാ നിര്‍മാതാവ് എംകെ സുനിലാണ് നിവിന്‍ പോളിയെ തന്നെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നല്‍കി മുറിയിലിട്ട് പൂട്ടി ദിവസങ്ങളോളം പീഡിപ്പിച്ചു. നഗ്‌നചിത്രം പകര്‍ത്തി നിവിന്‍ പോളിയുടെ സംഘം ഭീഷണിപ്പെടുത്തിയതായും യുവതി ഒരു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു
2023 നവംബര്‍ ഡിസംബറിലായിരുന്നു സംഭവം. യൂറോപ്പിലേക്ക് വിടാമെന്ന് പറഞ്ഞ് കോട്ടയം സ്വദേശിയായ സുഹൃത്ത് ശ്രേയ മുന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. മൂന്ന് മാസം കഴിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തി. അയാളുടെ പേര് എകെ സുനില്‍ എന്നാണ്. ഇന്റര്‍വ്യവിനായി വിളിച്ചിട്ട് ശാരീരികമായി ഉപദ്രവിച്ചു. അത് കഴിഞ്ഞാണ് നിവിന്‍ പോളി, ബഷീര്‍, വിനു എന്നിവര്‍ ഉപദ്രവിച്ചത്. മയക്കുമരുന്ന് തന്ന് ബോധം കെടുത്തിയായിരുന്നു ഉപദ്രവം. മൂന്ന് ദിവസം റൂമില്‍ പൂട്ടിയിട്ടു. യുവതിയുടെ നാട്ടിലെ വീട്ടിലെ ബെഡ്‌റൂമില്‍ കാമറ വയ്ക്കുകയും ഭര്‍ത്താവിന്റെ മെയില്‍ ഐഡി ഹാക്ക് ചെയ്ത് ഭീഷണിപ്പെടുത്തിയതോടെ അവര്‍ പറഞ്ഞതൊക്കെ ചെയ്യേണ്ടി വന്നു. ശ്വാസം മുട്ടല്‍ വന്നതോടെ അവര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. പകര്‍ത്തിയ നഗ്‌നവീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചുവെന്നും യുവതി പറയുന്നു.
വിഷയത്തില്‍ ജൂണില്‍ പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടായില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്. കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ്. നീതി കിട്ടണം. തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയുള്ളവരല്ലെന്നും യുവതി വ്യക്തമാക്കി.
TAGS : NIVIN PAULY | SEXUAL HARASSMENT
SUMMARY : Complainant that Nivin Pauly's claims are false



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.