മലപ്പുറം ജില്ലാ പോലീസില്‍ അഴിച്ചുപണി; എസ് പി എസ് ശശിധരനെ സ്ഥലംമാറ്റി, ഡിവൈ എസ്‌ പിമാർക്കും സ്ഥാനചലനം


മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വാർത്തയായതിന് പിന്നാലെ മലപ്പുറം ജില്ലാ പോലീസില്‍ അഴിച്ചുപണി. എസ് പി, ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥരെ മാറ്റും. മുഖ്യമന്ത്രിയാണ് മാറ്റങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്ഥലംമാറ്റ ഉത്തരവ് ഉടന്‍ ഇറങ്ങും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് യോഗം ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. ഡിവൈ.എസ്.പി വി.വി ബെന്നിയെയും സ്ഥലംമാറ്റി. പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മലപ്പുറം മുൻ എസ് പിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുമായ എസ്.സുജിത് ദാസിനെ അൻവറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

പോലീസിലെ അഴിച്ചുപണിയിൽ തൃപ്‌തനാണെന്നാണ് പി.വി അൻവർ എംഎൽഎ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. എസ്.പി എസ്.ശശിധരനെതിരെ പറഞ്ഞതിൽ മാപ്പ് പറയില്ലെന്ന് മുൻപ് അൻവർ വ്യക്തമാക്കി. ശശിധരൻ നമ്പർ വൺ സാഡിസ്‌റ്റാണെന്നും ഈഗോയിസ്‌റ്റാണെന്നുമായിരുന്നു അദ്ദേഹം ആരോപിച്ചത്. നല്ല ഓഫീസറല്ലെന്നും പൂജ്യം മാർക്കേ നൽകൂ എന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. എസ്.പിയോട് മാപ്പ് പറയില്ലെന്നും കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട് , ഇനിയും വേണോ മാപ്പ്' എന്നുമായിരുന്നു സമൂഹമാധ്യമത്തിൽ അൻവർ നടത്തിയ പ്രതികരണം. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

TAGS : |
SUMMARY : Disbandment in Malappuram District Police. SPS Sasidharan transferred, DY SPs also transferred


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!