ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു


ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച കിലോയ്ക്ക് 40-60 ആയിരുന്നു, ക്യാപ്‌സിക്കം കിലോയ്ക്ക് 55-60 ആയിരുന്നു. കാരറ്റും ഉരുളക്കിഴങ്ങും യഥാക്രമം കിലോയ്ക്ക് 60, 50 രൂപയ്ക്കാണ് വിൽക്കുന്നത്.

ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളുടെ വിലയും വർധിച്ചു. ഏലക്കി നേന്ത്രപ്പഴം കിലോയ്ക്ക് 160 രൂപയ്ക്കും ഓറഞ്ച് കിലോയ്ക്ക് 200 രൂപയ്ക്കും ആപ്പിളിന് 150-200 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്. പൂക്കളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 1 കിലോ ട്യൂബ് റോസ് 100 മുതൽ 150നുമാണ് വിൽപന. സെവന്തിഗെയ്ക്ക് മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് 80-100 രൂപയും ചില്ലറവിൽപ്പനയിൽ കിലോയ്ക്ക് 100-160 രൂപയുമാണ് വില.

മുല്ലപ്പൂ മൊത്തമായും ചില്ലറയായും കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ വിൽക്കുമ്പോൾ കനകാംബരത്തിന് (ക്രോസാന്ദ്ര) കിലോയ്ക്ക് മൊത്തമായി 2,000 രൂപയും ചില്ലറ വിപണിയിൽ കിലോയ്ക്ക് 3,000-4,000 രൂപയുമാണ് വില. വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് പൂക്കളുടെ വില ഇനിയും വർധിച്ചേക്കുമെന്ന് ഫ്ലവർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ദിവാകർ പറഞ്ഞു.

TAGS: |
SUMMARY: Flowers, fruits and vegetables get costly in Bengaluru


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!