ആഗോള നിക്ഷേപക സംഗമം; കേരളത്തിന്റെ റോഡ്‌ഷോ നാളെ ബെംഗളൂരുവിൽ നടക്കും


തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനായി കേരള വ്യവസായ വകുപ്പ് വ്യാഴാഴ്ച ബെംഗളൂരുവില്‍ റോഡ്‌ ഷോ  നടത്തും. യശ്വന്തപുര താജ് ഹോട്ടലിലാണ് ഇതുസംബന്ധിച്ചുള്ള പരിപാടി നടക്കുന്നത്. അടുത്ത വർഷം സംസ്ഥാനത്ത്‌ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായാണിത്‌. സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ സുപ്രധാന വ്യാവസായിക -വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്‌ചകളും റോഡ്‌ ഷോകളും എന്ന് വ്യവസായ മന്ത്രി പി രാജീവ്‌ പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷത്തെയും ഇടത്തരം നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

2025ൽ സംസ്ഥാനം വലിയൊരു ചുവട് വെക്കാൻ പോവുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. എട്ടു മാസത്തിലധികം നീളുന്ന ആസൂത്രണത്തോടെ ഒരു ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ് കേരളത്തിൽ സംഘടിപ്പിക്കാനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. നൂതന വ്യവസായ മേഖലകളെ ലക്ഷ്യമിടുന്ന സെക്ടറൽ മീറ്റിങ്ങുകളും സുപ്രധാന കോൺക്ലേവുകളും ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സംഘടിപ്പിക്കുന്ന റോഡ് ഷോകളും നടക്കുകയാണ്.

കേരളത്തിന് പുറത്തുള്ള രണ്ടാമത്തെ റോഡ്ഷോയാണ് ബെംഗളൂരുവില്‍ നടക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് പരിപാടി. വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും ചർച്ച നടത്തും. ഒരു ദിവസം പൂർണമായും നീണ്ടുനിൽക്കുന്നതായിരിക്കും റോഡ്ഷോ.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഒന്നാം സ്ഥാനം കിട്ടിയതിനും കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് അനുമതി ലഭിച്ചതിനും ശേഷം നടക്കുന്ന ഈ പരിപാടി കേരളത്തിലേക്കുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നത് ലക്ഷ്യമിട്ടാണ്.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് വ്യവസായ പ്രമുഖരുമായും നിക്ഷേപകരുമായും നടത്തുന്ന കൂടിക്കാഴ്ചകൾ റോഡ്ഷോയിൽ ഉണ്ടാവും. സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളും സർക്കാരിന്റെ വ്യവസായ- വാണിജ്യ നയവും ചർച്ച ചെയ്യും. എയ്റോസ്പേസ്, പ്രതിരോധം, നിർമിതബുദ്ധി, റോബോട്ടിക്സ്, ജൈവസാങ്കേതിക വിദ്യ, ഇലക്ട്രോണിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് ഡിസൈനും ഉൽപ്പാദനവും, ഭക്ഷ്യ സംസ്‌കരണം, വിവരസാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം, കപ്പൽനിർമാണം, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിങ്‌, ഗവേഷണ-വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസുകൾ, മാലിന്യ സംസ്കരണവും പുനരുപയോഗവും തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് ആശയവിനിമയം നടക്കുക.

TAGS : |
SUMMARY: Global Investors Summit; Roadshow of Kerala will be held in Bengaluru tomorrow


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!