നേപ്പാളില്‍ കനത്തമഴ, പ്രളയം: 112 മരണം, 54 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയെന്ന് കാലാവസ്ഥാ വകുപ്പ്


കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. രാജ്യത്ത് കനത്ത നാശനഷ്ടമാണ് മഴ ഉണ്ടായതെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് അറിയിച്ചു. നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ് നേപ്പാളില്‍ പെയ്തത്.

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ സമീപ പ്രദേശത്താണ് ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായത്. നേപ്പാള്‍ സൈന്യവും സായുധ പോലീസ് സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 54 വര്‍ഷത്തിനിടിയില്‍ നേപ്പാളില്‍ ലഭിച്ച ഏറ്റവും വലിയ മഴയാണിതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ 26-ാം തീയതി മുതലാണ് കാഠ്മണ്ഡുവിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിക്കാന്‍ തുടങ്ങിയത്. നൂറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ?ഗതാ?ഗതം പൂര്‍ണമായും സ്തംഭിച്ചു. അപകടമേഖലകളില്‍ താമസിക്കുന്നവര്‍ സ്ഥലത്ത് നിന്നും ഉടന്‍ മാറണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. രാജ്യത്ത് വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നേപ്പാളില്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ 13-ന് ആരംഭിച്ച് സെപ്റ്റംബര്‍ അവസാനത്തോടെ അവസാനിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ അവസാനം വരെ മണ്‍സൂണ്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സാധാരണയായി രാജ്യത്ത് ശരാശരി 1,472 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ 1,586.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

TAGS : NEPAL | |
SUMMARY : Heavy rains, floods in Nepal. 112 dead, heaviest rains in 54 years, Met department says


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!