എംപോക്‌സ്: ഇന്ത്യയില്‍ രോഗബാധയില്ല, ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം


രാജ്യത്ത് ആർക്കും മങ്കിപോക്‌സ് (എംപോക്‌സ്) ബാധയില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം, സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ള എല്ലാവരെയും നിരീക്ഷിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്ന് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരെ ഐസൊലേഷനിലേക്കു മാറ്റണം. ഇവരുടെ സമ്പർക്ക പട്ടിക തയാറാക്കി രോഗം പടരുന്നതു തടയാൻ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എംപോക്‌സ് രോഗികളെ പാർപ്പിക്കാനായി ഉപയോഗിക്കാവുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാൻ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണകൂടങ്ങളോട് നിർദേശിച്ചിട്ടുണ്ട്. സർക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അതേസമയം, പൊതുജനങ്ങളില്‍ അനാവശ്യമായ ഭീതി പരത്തരുതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദേശങ്ങളില്‍ ചൂണ്ടിക്കാട്ടി.

TAGS : |
SUMMARY : No one in the country is infected with M pox; Center to continue monitoring


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!