എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കരുതെന്ന മകളുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചില്ല; മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാം

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യാര്‍ഥം മെഡിക്കല്‍ കോളജിന് കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ ആശ സമര്‍പ്പിച്ച ഹെക്കോടതി കോടതി അംഗീകരിച്ചില്ല. അനാട്ടമി നിയമ പ്രകാരം മെഡിക്കല്‍ കോളജിന് ഇക്കാര്യത്തില്‍ നടപടി എടുക്കാമെന്നും അതുവരെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാം. അതുവരെ പഠനാവശ്യത്തിന് ഉപയോഗിക്കരുത് എന്നു വേണമെങ്കില്‍ പറയാമെന്നും കോടതി പറഞ്ഞു.
മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ആ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ വാദം. എന്നാല്‍ മറ്റുമക്കളായ സജി ലോറന്‍സും സുജാത ലോറന്‍സും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറാന്‍ സന്നദ്ധത അറിയിച്ചിരുന്നു. പിതാവ് ഇക്കാര്യം തങ്ങളോടു പറഞ്ഞിരുന്നു എന്നാണ് അവര്‍ പറയുന്നത്. കുടുംബാംഗങ്ങളുടെ തീരുമാനം അനുസരിച്ചാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ തീരുമാനിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കും എന്നു കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോറന്‍സിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം കൈമാറുന്നതിന് നിയമ തടസ്സമില്ലാത്തതിനാല്‍ പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം നേരത്തെ നിശ്ചയിച്ച രീതിയില്‍ നടപടികള്‍ നടക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ ഏഴര മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം സി പി എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്റില്‍ എത്തിച്ചു. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ എം എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം.
TAGS : MM LAWRENCE
SUMMARY : MM Lawrence dead body can be kept in the medical college-Says High court



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.