നാടകകൃത്തും മനുഷ്യാവകാശ പ്രവർത്തകനുമായ കനവ് ബേബി അന്തരിച്ചു


കൽപ്പറ്റ: ക​ന​വ്​ ​എ​ന്ന​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ പ്രശസ്‌തനായ​ ​കെ.​ജെ.​ ​ബേബി അന്തരിച്ചു. 70 വയസായിരുന്നു. വയനാട് നടവയൽ ചീങ്ങോട്ടെ വീട്ടിനോട് ചേർന്നുള്ള കളരിയിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. പിന്നാക്കവിഭാ​ഗങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടു​ഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്. ശ്രദ്ധേയനായ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. കണ്ണൂരിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ചു. 1973ൽ കുടുംബം വയനാട്ടിലേയ്ക്ക് കുടിയേറി. 1994ലാണ് കനവ് എന്ന ബദൽ സ്‌കൂൾ തുടങ്ങിയത്. ഭാര്യ: ഷേർളി.

വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. അ​പൂ​ർ​ണ,​ ​നാ​ടു​ഗ​ദ്ദി​ക,​ ​കു​ഞ്ഞ​പ്പ​ന്റെ​ ​കു​രി​ശ് ​മ​ര​ണം,​ ​കീ​യൂ​ലോ​ക​ത്ത് ​നി​ന്ന്,​ ​ഉ​യി​ർ​പ്പ്,​ ​കു​ഞ്ഞി​മാ​യി​ൻ​ ​എ​ന്താ​യി​രി​ക്കും​ ​പ​റ​ഞ്ഞ​ത് എന്നീ നാടകങ്ങൾ രചിച്ചു.​ ​​ ​ഗു​ഡ എന്ന സി​നി​മ​ സംവിധാനം ചെയ്തു. ​മാ​വേ​ലി​മ​ന്റം,​ ബെ​സ്‌​പു​ർ​ക്കാ​ന,​ ​ഗു​ഡ്‌​ബൈ​ ​മ​ല​ബാ​ർ​ ​ എന്നീ പുസ്‌തകങ്ങളും രചിച്ചു.​ ​നാ​ടു​ഗ​ദ്ദി​ക​ ​നാ​ട​ക​വും​ ​മാ​വേ​ലി​മ​ന്റം​ ​നോ​വ​ലും​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​ ​പ​ഠ​ന​ ​വി​ഷ​യമായി.​ 1994ൽ ​മാ​വേ​ലി​മ​ന്റം എന്ന കൃതിക്ക് ​കേ​ര​ള​ ​സാ​ഹി​ത്യ ​അ​ക്കാ​ഡ​മി​ ​അ​വാ​ർ​ഡ് ലഭിച്ചു.​ ​മു​ട്ട​ത്ത് ​വ​ർ​ക്കി​ ​അ​വാ​ർ​ഡ്,​ ​ടി.​വി.​കൊച്ചു ​ബാ​വ​ ​അ​വാ​ർ​ഡ്,​ ​അ​കം​ ​അ​വാ​ർ​ഡ്,​ ​ജോ​സ​ഫ് ​മു​ണ്ട​ശേ​രി​ ​അ​വാ​ർ​ഡ്,​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ര​ത് ​ഭ​വ​ൻ​ ​ഗ്രാ​മീ​ണ​ ​നാ​ട​ക​ ​സ​മ​ഗ്ര​സം​ഭാ​വ​ന​ ​പു​ര​സ്‌​ക്കാ​രം​ ​എ​ന്നി​വ​യും​ ​ തേ​ടിയെത്തി.

TAGS : |
SUMMARY : Playwright and human rights activist Kanav Baby passed away


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!