പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ

കൊച്ചി: പുഷ്പനെ വാട്സ്‌ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. അച്ചടക്ക സേനയിലെ അംഗമായ ഹരിപ്രസാദിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.
സസ്പെൻഷൻ കാലയളവില്‍ നിയമപരമായ ഉപജീവന അർഹത ഉണ്ടായിരിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ചങ്ങാതിക്കൂട്ടം എന്ന വാട്സ്‌ആപ് കൂട്ടായ്മയില്‍ ശനിയാഴ്ചയാണ് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി. എറണാകുളം നർക്കോട്ടിക് സെല്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നല്‍കി.
TAGS : PUSHPAN | DEFAMATION CASE | SUSPENSION
SUMMARY : Pushpan was defamed through a WhatsApp group; Suspension for SI



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.