ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ടത്തിൽ പാതയുടെ ദൂര ദൈർഘ്യം കുറച്ചു


ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയുടെ (ബിഎസ്ആർപി) രണ്ടാം ഘട്ടത്തിന്റെ ദൂര ദൈർഘ്യം കുറച്ചു. രണ്ടാം ഘട്ടം 142 കിലോമീറ്റർ ആക്കി ചുരുക്കിയതായി കെ-റൈഡ് അറിയിച്ചു. പദ്ധതി സമീപ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി 452 കിലോമീറ്റർ ദൈർഘ്യത്തിൽ നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതുസംബന്ധിച്ച നിർദേശം തയാറാക്കി സർക്കാർ റെയിൽവേ മന്ത്രാലയത്തെ സമീപീക്കുകയും ചെയ്തിരുന്നു.

റെയിൽവേ സഹമന്ത്രി വി. സോമണ്ണയും ഇൻഫ്രാസ്ട്രക്ചർ മന്ത്രി എം.ബി. പാട്ടീലും കെ-റൈഡ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് രണ്ടാം ഘട്ടം 142 കിലോമീറ്റർ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. 142 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാത വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകും. ദേവനഹള്ളി മുതൽ ചിക്കബല്ലാപുര വരെയും (18 കിലോമീറ്റർ), ചിക്കബാനവര മുതൽ ദോബ്ബാസ്പേട്ട് വരെ (36 കിലോമീറ്റർ), ചിക്കബാനവര മുതൽ മാഗഡി റോഡുവരെയുള്ള 45 കിലോമീറ്റർ, ഹീലലിഗെ മുതൽ ആനേക്കൽ റോഡ് വരെയുള്ള 24 കിലോമീറ്റർ, രാജനുകുണ്ടേ മുതൽ ഒഡേരഹള്ളി (8 കിലോമീറ്റർ), കെംഗേരി മുതൽ ഹെജ്ജാല (11 കിലോമീറ്റർ) വരെയുമാണ് പദ്ധതി കടന്നുപോകുന്നത്.

നഗരത്തിൽ വരാനിരിക്കുന്ന സർക്കുലർ റെയിലുമായി ഇത് ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 23,000 കോടി രൂപയുടെ സർക്കുലർ റെയിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കെ-റൈഡ് ആണ് തയാറാക്കുന്നത്. ഈ പദ്ധതി വഡ്ഡരഹള്ളി, ദേവനഹള്ളി, മാലൂർ, ഹീലാലിഗെ, ഹെജ്ജാല, സോളൂർ എന്നിവയെ ബന്ധിപ്പിക്കും.

TAGS: |
SUMMARY: Second phase of Bengaluru suburban rail project reduced

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!