ഒന്നാം തിയതിയിലെ ഡ്രൈ ഡേ മാറ്റമില്ലാതെ തുടരും; ടൂറിസം മേഖലകളിൽ ഇളവ്


തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം തീ​യ​തി​യി​ലെ ഡ്രൈ ​ഡേ മാ​റ്റാ​തെ​യു​ള്ള മ​ദ്യ​ന​യ​ത്തി​ന് സി​പി​എം സംസ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഡ്രൈ ​ഡേ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​ത് ത​ങ്ങ​ളെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടും എ​ന്നാ​യി​രു​ന്നു ബാ​ര്‍ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എ​ന്നാ​ല്‍ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മൈ​സ് ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കും. അ​തേ​സ​മ​യം ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ മീ​റ്റിം​ഗു​ക​ൾ​ക്കും കോ​ണ്‍​ഫ​റ​ന്‍​സു​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ല്‍ ഡ്രൈ ​ഡേ​യി​ലും മ​ദ്യം വി​ള​മ്പാ​ന്‍ അ​നു​മ​തി ന​ല്‍​കും. ഇതിനായി 15 ദിവസം മുന്‍പ് പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ഐടി കേന്ദ്രങ്ങളിൽ മദ്യശാലകൾക്ക് അനുമതി ഉണ്ടാകും. ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കില്ല. വിവാദ വ്യവസ്ഥകൾ ഒഴിവാക്കിയാകും പുതിയ മദ്യനയം പ്രാബല്യത്തിൽ വരിക.

TAGS : |
SUMMARY : The dry day on the first date remains unchanged; Exemption in tourism sectors


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!