60 സെക്കൻഡ് അല്ല ഇനി 3 മിനിറ്റ്; ഷോട്സിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാൻ യൂട്യൂബ്‌


യൂട്യൂബ്‌ ഷോട്‌സിന്റെ ദൈർഘ്യം ഉയർത്താൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം. ഈ മാറ്റം ഉടൻ പ്രാബല്യത്തില്‍ വരും. 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

ഒക്ടോബർ 15 മുതല്‍ പുതിയ സമയപരിധിയായ 3 മിനിറ്റ് നിലവില്‍ വരും. ക്രിയേറ്റർമാർക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും ഉപഭോക്താക്കളെ എൻഗേജിങ് ആക്കാൻ കഴിയുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിനുമാണ് പുതിയ സമയപരിധി എത്തിക്കുന്നത്. എന്നാല്‍ ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്‌സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കള്‍ക്ക് താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്.

ഗൂഗിള്‍ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചർ‌ ഷോട്സില്‍ ലഭ്യമാക്കും.

TAGS : |
SUMMARY : 3 minutes instead of 60 seconds; YouTube to increase the length of shots


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!