ജോലിക്കാർക്കെല്ലാം 9 ദിവസം അവധി; പ്രഖ്യാപനവുമായി മീശോ, കമ്പനിക്ക് അഭിനന്ദനപ്രവാഹം


ന്യൂഡൽഹി: രാജുത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ‘മീശോ' അവരുടെ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി അനുവദിച്ചു. ജീവനക്കാർക്ക് സ്വയം റിഫ്രെഷ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക അവധി. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ലീവ് അനുവദിച്ചിരിക്കുന്നത്. ഈ അവധിക്കാലത്ത് കമ്പനി ജീവനക്കാരുമായി ജോലിയുമായി ബന്ധപ്പെട്ട് ആശയവിനിമയമോ മറ്റ് ചോദ്യങ്ങളോ ഒന്നുമുണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

വിൽപന മേഖലയിൽ ഈ വർഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് മീശോ ജീവനക്കാരുടെ ഈ ‘നീണ്ട അവധിക്ക്' തീരുമാനമായത്. അതിനിടയിൽ പൂജ അവധികളും കവറായി പോകും. ജോലിയും വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും സംതുലനം ചെയ്തുനടക്കണം എന്നത് കമ്പനിയുടെ നയമാണ്, അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ഒരു ഫോൺ കോളോ സന്ദേശവുമുണ്ടാകില്ല.

മീശോയുടെ ഈ നീക്കം സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടി നേടി. ചർച്ചകൾക്കും കാരണമായി. ഇതിനെ പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാൽ നിറയുകയാണ് ചില കമ്യൂണിറ്റി ഗ്രൂപുകൾ. ഏതായാലും അവധി കളറാക്കാൻ നാലഞ്ച് ദിവസം അധികം നൽകിയത് മൂലം മീശോ പ്രതീക്ഷിച്ചതിലും വലിയ കവറേജാണ് ലഭിച്ചത്.

ഇത് നാലാം വർഷമാണ് കമ്പനി റീസെറ്റ് ആൻ്റ് റീചാർജ് എന്ന പേരിൽ തങ്ങളുടെ ജീവനക്കാർക്കായി തുടർച്ചയായ അവധി പ്രഖ്യാപിക്കുന്നത്. ഈ വർഷത്തെ മെഗാ ബ്ലോക്ബസ്റ്റർ സെയിലിൽ വൻ ലാഭം നേടാനായതോടെയാണ് കമ്പനി ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.തൊഴിലിടത്തെ മാനസിക സമ്മർദ്ദം വലിയ തോതിൽ ചർച്ചയാകുന്ന കാലത്ത് മീശോ മുന്നോട്ട് വെച്ച മാതൃകയെ നിരവധി പേരാണ് അനുകൂലിച്ചത്. മറ്റ് കമ്പനികളും ഈ മാതൃക പിന്തുടരണമെന്ന ആവശ്യവും ഇവർക്കുണ്ട്.

വസ്ത്രങ്ങളും വീട്ടുസാധനങ്ങളും തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും വിൽക്കുന്ന ഇ- പ്ലാറ്റ്ഫോമാണ് മീശോ. ഇന്ത്യയിലെമ്പാടും ഇവർക്ക് സർവീസുണ്ട്. തുച്ഛമായ വിലയ്‌ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുമെന്നതാണ് മീശോയുടെ പ്രത്യേക​ത. എല്ലാ വീട്ടിലും ഒരു മീശോ ഉത്പന്നമെങ്കിലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് കമ്പനി വളർന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിടിപ്പത് പണിയാണ് മീശോയിലെ ജീവനക്കാർക്ക്. ഈ സാഹചര്യത്തിലാണ് നീണ്ട അവധി.

TAGS : |
SUMMARY : 9 days off for all employees; Meesho with the announcement, the company received an outpouring of congratulations


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!