നടൻ ടി പി മാധവന് വിട; അച്ഛനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മക്കൾ


തിരുവനന്തപുരം:  അന്തരിച്ച നടൻ ടി പി മാധവന് സംസ്കാരിക കേരളത്തിന്റെ വിട. മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മകനും സംവിധായകനുമായ രാജ കൃഷ്ണ മേനോൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ടി.പി.മാധവന്റെ മകൾ ദേവിക റാവുവും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. അച്ഛനുമായി അകന്ന് കഴിയുകയായിരുന്ന മക്കൾ, ഏറ്റവും അടുത്ത ബന്ധുകൾക്ക് ഒപ്പമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയത്. അദ്ദേഹം അന്തേവാസിയായിരുന്ന പത്തനാപുരം ഗാന്ധിഭവനിലും രാവിലെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

തൈക്കാട് ഭാരത് ഭവനിൽ സംസ്ഥാന സർക്കാരിനായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രിമാരായ വി ശിവൻകുട്ടി, ഗണേഷ് കുമാർ, ചിഞ്ചു റാണി, എം മുകേഷ് എം എൽ എ തുടങ്ങി, സിനിമ-സീരിയൽ മേഖലയിലുള്ളവരും, സംസ്കാരിക പ്രവർത്തകരുമടക്കം നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ ഭാരത് ഭവനിലേക്ക് എത്തി.ടി പി മാധവന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാ നഷ്ടമെന്ന് മന്ത്രിമാരായ സജി ചെറിയാനും, ഗണേഷ് കുമാറും പ്രതികരിച്ചു.

ഏകദേശം മുപ്പത് വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്നു കഴിയുകയായിരുന്നു മാധവൻ. മൂത്ത മകന് രണ്ടര വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്കു തിരിയുന്നത്. മകൻ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് ഉൾപ്പടെയുള്ള സിനിമകൾ സംവിധാനം ചെയ്തു. ഒറ്റക്കാവുകയും ആരോ​ഗ്യം മോശമാവുകയും ചെയ്തതോടെയാണ് ടി പി മാധവനെ ​ഗാന്ധിഭവനിലേക്ക് മാറ്റുന്നത്.

TAGS :
SUMMARY : Actor TP Madhavan bids farewell. Thousands paid their last respects


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!