ആസിഫ് അലി ചിത്രം ‘ലെവല്‍ ക്രോസ്’ ഒടിടിയിലേക്ക്

ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ‘ലെവല്‍ ക്രോസ്' ആമസോണ്‍ പ്രൈം സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ‘ലെവല്‍ ക്രോസ്' പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്. ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
വിശാല്‍ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം', ‘ചിത്ത', ‘ഉറിയടി' തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ വിശാല്‍ ആദ്യമായി മലയാളത്തില്‍ സംഗീതം നല്‍കിയ സിനിമയാണ് ഇത്. റിലീസായി ഏറെ നാളുകള്‍ക്ക് ശേഷമാണ് ലെവല്‍ ക്രോസ് ഒടിടിയിലേക്ക് എത്തുന്നത്.
TAGS : FILM | OTT
SUMMARY : Asif Ali movie ‘Level Cross' to OTT



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.