സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത പിജിയുമാണ് അടച്ചത്.
നഗരത്തിൽ 2,320 അനൗദ്യോഗിക പിജികളുണ്ട്. ഇതിൽ 1,674 പേർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. എന്ന 646 എണ്ണം പാലിക്കുന്നില്ല. എല്ലാ 2,320 അനൗദ്യോഗിക പിജികൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബിബിഎംപിയുടെ സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ അറിയിച്ചു. പിജി ഉടമകൾ നോട്ടീസ് അവഗണിക്കുന്നുണ്ട്.
ബിബിഎംപിയിൽ നിന്ന് ബിസിനസ് ലൈസൻസ് നേടാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കോറമംഗലയിലെ പിജി സ്ഥാപനത്തിൽ യുവതി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിജികളിൽ സുരക്ഷ നടപടികൾ ശക്തമാക്കാൻ ബിബിഎംപി തീരുമാനിച്ചത്.
TAGS: BENGALURU | BBMP
SUMMARY: BBMP shuts down 21 pgs in bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.