ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളുടെയും സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളിലും സർവേ നടത്താനൊരുങ്ങി ബിബിഎംപി. ബാബുസാപാളയത്തിൽ ആറ് നില കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരത്തിൽ നിരവധി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
സ്വകാര്യ സ്ഥാപനങ്ങളുടെയും, ഏജൻസികളുടെയും സഹായത്തോടെ അടുത്ത തിങ്കളാഴ്ച മുതൽ നിർമ്മാണത്തിലിരിക്കുന്ന എല്ലാ കെട്ടിടങ്ങളുടെയും സർവേ ആരംഭിക്കുമെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. ആവശ്യമായ അനുമതികളില്ലാതെ നിർമ്മിക്കുന്ന കെട്ടിടങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇവയുടെ നിർമാണ പ്രവൃത്തികൾ ഉടൻ നിർത്തിവെക്കും. ഫോട്ടോഗ്രാഫുകളും വീഡിയോകളും ഉപയോഗിച്ച് സർവേയിംഗ് ടീമുകൾ ഈ കെട്ടിടങ്ങൾ രേഖപ്പെടുത്തും.
മുഴുവൻ പ്രക്രിയയും ഡ്രോണുകൾ വഴി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു റൂറൽ, രാമനഗര ജില്ലകളിലെ എല്ലാ അനധികൃത നിർമാണങ്ങളും സർവേ നടത്തി തടയാൻ ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | BUILDING CONSTRUCTION
SUMMARY: BBMP to survey under-construction buildings



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.