ബെംഗളൂരുവിൽ അതിശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും


ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

 

ഹെബ്ബാൾ, മാന്യത ടെക് പാർക്, ഹോപ്‌ഫാം, മൈസൂരു റോഡ്, മാർത്തഹള്ളി, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, സഞ്ജയ്‌ നഗർ, മഹാദേവപുര, വർത്തൂർ മെയിൻ റോഡ്, ചിക്കബാനവാര തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയതോടെ കാൽനാടായാത്രക്കാർക്കും, വാഹനയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടി.

 

കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങി. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. ഡോളർസ് കോളനിയിലെ നിരവധി വീടുകളുടെ പാർക്കിംഗ് ഏരിയയിൽ വെള്ളം കയറി.

താഴ്ന്ന പ്രദേശഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ഭക്ഷണം പാകം ചെയ്യാനാകാതെ ചിക്കബാനവരെ ദ്വാരക നഗർ മാരുതി നഗർ പ്രദേശങ്ങളിലെ താമസക്കാർ ബുദ്ധിമുട്ടുകയാണ്. മഴ കനത്ത സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ സ്കൂളുകൾക്കും ബുധനാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്

അടിപ്പാതകളിലൂടെ ആരും സഞ്ചരിക്കരുതെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസത്തേക്ക് നഗരത്തിൽ സമാന സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരിക്കുന്നത്.

 

TAGS: BENGALURU |
SUMMARY: Bengaluru faces heavy rain, normal life disrupted


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!