ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസുകൾക്ക് പകരം ഇ-ബസുകൾ പുറത്തിറക്കാൻ പദ്ധതി


ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ എസി ഇലക്ട്രിക് ബസുകളുടെ സർവീസ് നടത്താൻ പദ്ധതിയുമായി ബിഎംടിസി. ഈ റൂട്ടുകളിൽ സർവീസ് നടത്തുന്ന വോൾവോ ബസുകൾ മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. ബസുകളുടെ പ്രോട്ടോടൈപ്പ് നവംബറിൽ എത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 17 റൂട്ടുകളിൽ സർവീസ് നടത്തുന്ന വായു വജ്ര എന്നറിയപ്പെടുന്ന എല്ലാ വോൾവോ എസി ബസുകളും ബിഎംടിസി മാറ്റിസ്ഥാപിക്കും.

അശോക് ലെയ്‌ലാൻഡ് സബ്‌സിഡിയറിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയുമായി ബിഎംടിസി 320 എസി ഇ-ബസുകൾക്കായി കരാർ അന്തിമമാക്കിയിട്ടുണ്ട്. നിലവിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എയർപോർട്ട് റൂട്ടുകളിൽ 140 ഓളം വോൾവോ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയെല്ലാം ഇ-വാഹനങ്ങളാൽ മാറ്റുമെന്നും അറിയിച്ചു. ശേഷിക്കുന്ന പുതിയ ബസുകൾ മറ്റ് റൂട്ടുകളിൽ വിന്യസിക്കും. 2025 മാർച്ചോടെ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് ബിഎംടിസി പദ്ധതിയിടുന്നത്. ഒരു കിലോമീറ്ററിന് 65 രൂപ പ്രവർത്തനച്ചെലവായി സ്വകാര്യ ഓപ്പറേറ്റർക്ക് നൽകും.

എയർപോർട്ട് റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളുടെ കാലപ്പഴക്കം സംബന്ധിച്ച് യാത്രക്കാർ അടുത്തിടെ ആശങ്ക ഉന്നയിച്ചിരുന്നു. തുടക്കത്തിൽ, വായു വജ്ര എന്ന ബ്രാൻഡ് നാമമുള്ള എസി ബസുകൾ മാത്രമാണ് റൂട്ടിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ കോവിഡിന് ശേഷം റൂട്ടിൽ സാധാരണ വജ്ര ബസുകൾ ഓടിക്കാൻ തുടങ്ങി. യാത്രാനുഭവത്തിൻ്റെ കാര്യത്തിൽ വായുവജ്ര, വജ്ര സർവീസുകൾ തമ്മിൽ വ്യത്യാസമില്ലെന്ന് ബിഎംടിസി അധികൃതർ വ്യക്തമാക്കി.

TAGS: |
SUMMARY: Electric buses set to replace Volvo vehicles on Bengaluru airport routes


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!