ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തില്‍ ബോംബ് ഭീഷണി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച്ച പുലർച്ചെ വിമാനം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയെന്നും പരിശോധനകള്‍ നടക്കുന്നുണ്ടെന്നും എയർലൈൻ വക്താവ് പ്രസ്‌താവനയില്‍ അറിയിച്ചു.
ഒക്ടോബർ 18ന് ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സർവീസ് നടത്തുന്ന വിസ്‌താര-യു.കെ 17ന് സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ ഭീഷണി ലഭിച്ചിരുന്നു. അതേസമയം, വെള്ളിയാഴ്ച്ച ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന ആകാസ എയർ ക്യു.പി 1366 വിമാനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ ഭീഷണി ലഭിച്ചതായി അധികൃതർ പറഞ്ഞു. സുരക്ഷാ ഏജൻസികള്‍ അനുമതി നല്‍കിയാല്‍ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് തുടരും.
തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കി പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40ഓളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടാകുന്നത് തടയാൻ കുറ്റവാളികളെ ‘നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ കർശനമായ മാനദണ്ഡങ്ങള്‍ ഏർപ്പെടുത്താൻ സിവില്‍ ഏവിയേഷൻ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
TAGS : BOMB THREAT | VISTARA AIRLINE
SUMMARY : Bomb threat on Vistara flight from Delhi to London



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.