എഡിഎമ്മിന്റെ മരണം: വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്തന് സസ്പെൻഷൻ

കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തില്‍ വിവാദ പെട്രോള്‍ പമ്പ് അപേക്ഷകൻ ടി വി പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണ വിദേയമായാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പാണ് സസ്പെൻഡ് ചെയ്ത് കൊണ്ട് ഉത്തരവിറക്കിയത്.
മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ ഹെല്‍പ്പറാണ് ഇയാള്‍. നവീൻ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പരാതി നല്കിയ ആളാണ് പ്രശാന്തൻ. ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷമാണ് പ്രശാന്തനെ സസ്പെൻഡ് ചെയ്തത്. സർക്കാർ സർവീസിലിരിക്കെ പമ്പിന് അപേക്ഷിച്ചത് ചട്ടലംഘനമെന്ന ചൂണ്ടിക്കാട്ടിയാണ് നടപടി.
കടുത്ത നടപടി പിന്നീടുണ്ടാകുമെന്നാണ് വിവരം. പ്രശാന്തൻ നല്കിയ പരാതി വ്യാജമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. നവീന്‍ ബാബു ഒക്ടോബര്‍ ആറിന് താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നും 98,500 രൂപ നല്‍കിയെന്നുമാണ് പ്രശാന്തൻ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന് പറയുന്ന പരാതിയിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട് പലതവണ പോലീസ് ഇയാളെ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സ്വർണം പണയം വെച്ചാണ് പണം നല്‍കിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. പ്രശാന്തന്റേതെന്ന നിലയില്‍ പുറത്തുവന്ന പരാതിയുടെ കോപ്പിയില്‍ വ്യാജ ഒപ്പാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ പ്രശാന്തന്റെ പേരില്‍ വ്യാജ പരാതി ചമച്ചതാണെന്നും ആരോപണം ഉയർന്നു.
സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോള്‍ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നല്‍കിയിരുന്നു. കൈക്കൂലി നല്‍കുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ മെഡിക്കല്‍ എജ്യുക്കേഷൻ ഡയറക്ടർക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
TAGS : ADM NAVEEN BABU DEATH | SUSPENDED
SUMMARY : ADM's death: Controversial petrol pump applicant TV Prasanthan suspended



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.