നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഏട്ടായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഏട്ടായി ഉയർന്നു. ഹെന്നൂരിനടുത്ത് ബാബുസാപാളയയിൽ ചൊവ്വാഴ്ചയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നത്. ആറു പേരുടെ നില അതീവഗുരുതരമാണ്. സാഹിൽ, ശ്രീറാം കിരുപാൽ, സോളോ പാസ്വാൻ, മണികണ്ഠൻ, തമിഴ്‌നാട് സ്വദേശി സത്യരാജു, ആന്ധ്രാപ്രദേശിൽ നിന്നുള്ള തുളസി റെഡ്ഡി, ഉത്തർപ്രദേശിൽ നിന്നുള്ള ഫൂൽചാൻ യാദവ് എന്നിവരാണ് മരിച്ചത്.
വിശദമായ അന്വേഷണത്തിന് ശേഷം കെട്ടിട ഉടമയ്‌ക്കെതിരെയും ബന്ധപ്പെട്ട അധികാരികൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. ബിഹാറിൽ നിന്നുള്ള അർമാൻ, മുഹമ്മദ് അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി സംശയിക്കുന്ന ഗജേന്ദ്ര, ഏലുമല എന്നീ രണ്ട് തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം, പരുക്കേറ്റ ജഗമ്മ, നാഗരാജു, രമേഷ് കുമാർ, വക്കീൽ പാസ്വാൻ, അർമാൻ, അയാസ് എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
TAGS: BENGALURU | DEATH
SUMMARY: Death toll rises to eight in building collapse case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.