ബിറ്റ്കോയിൻ അഴിമതി; ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതി കേസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിന് ഡിഎസ്പി ശ്രീധർ പൂജാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. നേരത്തെ കേസന്വേഷണത്തിൽ ശ്രീധറും ഉൾപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ ഇദ്ദേഹം മനപൂർവം നശിപ്പിക്കാൻ ശ്രമിച്ചതായി എസ്ഐടി കണ്ടെത്തി.
ശ്രീധർ പൂജാറിനെ ചോദ്യം ചെയ്യുന്നതിനായി ഓഫീസിലേക്ക് വിളിപ്പിച്ചതായും പിന്നീട് അറസ്റ്റ് ചെയ്തതായും അന്വേഷണ സംഘം പറഞ്ഞു. കേസിലെ മുഖ്യപ്രതി ഹാക്കർ ശ്രീകൃഷ്‌ണ രമേഷ് എന്ന ശ്രീകിയെ പൂജാർ മുമ്പ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച തെളിവുകളാണ് ഇദ്ദേഹം നശിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബിറ്റ്‌കോയിൻ അഴിമതി 2021ൽ മുൻ ബിജെപി ഭരണകാലത്താണ് പുറത്തുവന്നത്. കേസിൽ ഉന്നതരുടെ പേരുകൾ ഉൾപ്പെട്ടതിനാൽ അഴിമതി മറയ്ക്കാൻ സർക്കാർ ശ്രമിക്കുന്നതായി അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഇ-പ്രൊക്യുർമെൻ്റ് സൈറ്റ് ഹാക്ക് ചെയ്ത് 11.5 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് മുഖ്യപ്രതി ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിനെതിരെയുള്ള ആരോപണം.
TAGS: BENGALURU | ARREST
SUMMARY: DSP arrested in city over Bitcoin scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.