പി വി അൻവറിനെ തള്ളി ഡി എം കെ

ചെന്നൈ: നിലമ്പൂർ എംഎല്‍എ പിവി അൻവറിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഇടതുപാളയത്തില്‍ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്. പാർട്ടി വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് പുറത്താക്കിയ ആളെ പാർട്ടിയിലെടുക്കുന്നത് ശരിയല്ലെന്നാണ് ഡിഎംകെ വക്താവായ ടികെഎസ് ഇളങ്കോവൻ പറയുന്നത്.
തമിഴ്നാട്ടിലും ദേശീയതലത്തിലും സിപിഎമ്മിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ. അത്തരം ഒരു പാർട്ടിയുടെ വിമതനെ സഖ്യകക്ഷിയായി കൂടെ ചേർക്കാൻ കഴിയില്ലെന്നാണ് നിലപാട്. സഖ്യകക്ഷിയായി തെറ്റുന്നവരെ പാർട്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണെന്നും പാർട്ടി വക്താവ് വ്യക്തമാക്കി.
TAGS : DMK | PV ANVAR MLA
SUMMARY : DMK rejected PV Anwar



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.