മംഗളൂരു മുൻ എംഎൽഎയുടെ സഹോദരനെ കാണാതായി; കാർ അപകടത്തിൽപ്പെട്ട നിലയിൽ


മംഗളൂരു: മംഗളൂരു നോര്‍ത്ത് മുൻ എംഎൽഎ മുഹ്‌യുദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായതായി പരാതി. ഇദ്ദേഹത്തിന്റെ കാർ ഞായറാഴ്ച രാവിലെ മംഗളൂരു -ഉടുപ്പി പാതയിലെ കുളൂർ പാലത്തിന് മുകളില്‍ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനും പൊതുപ്രവർത്തകനുമാണ് മുംതാസ് അലി.

‘ഞായറാഴ്ച പുലർച്ചെ മുംതാസ് അലിയുടെ വാഹനം കുളൂർ പാലത്തിന് സമീപം കണ്ടെത്തിയതായി വിവരം ലഭിച്ചു. ലോക്കൽ പോലീസ് അന്വേഷണം നടത്തി വരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഇദ്ദേഹം പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ നിന്ന് കാറിൽ പുറപ്പെട്ട് നഗരത്തിൽ കറങ്ങിയിരുന്നതായും പിന്നീട് അഞ്ച് മണിയോടെ കുളൂർ പാലത്തിന് സമീപം കാർ നിർത്തിയതായുമാണ് മനസിലാക്കുന്നത്', സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.

വാഹനത്തിൻ്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ടീമുകളും നീന്തൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ ആരംഭിച്ചു. മംഗളൂരു നോർത്ത് ഡിവിഷൻ ഡിസിപി മനോജ് കുമാറും പനമ്പൂർ, സൂറത്ത്കൽ, കാവൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹ്‌യുദ്ദീൻ ബാവയും കുടുംബാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്

TAGS : |
SUMMARY : Ex-Mangaluru MLA's brother missing; In a car accident

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!