ഹരിയാനയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലം


ന്യൂഡൽഹി: ഹരിയാന,​ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻമുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ കാശ്മീരിൽ ശക്തമായ മത്സരത്തിന്റെ സൂചനകളും നൽകുന്നുണ്ട്.

ഹരിയാനയിൽ ജാട്ട്,​ സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ന്യൂസ് 18,​ പീപ്പിൾസ് പൾസ്,​ ദൈനിക് ഭാസ്‌കർ,​ റിപ്പബ്ലിക് സർവേകൾ അടക്കം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. കോൺഗ്രസിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 18 മുതൽ 24 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ എ.എ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോൾ ഫല സൂചന അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസ് 55-62 സീറ്റുകളും ബിജെപി 18-24 സീറ്റുകളുമാണ് നേടുക. ജെ ജെ പി 0-3 സീറ്റുകളും ഐഎൻഎൽഡി 3-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.

ജമ്മുവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ അധികവും പ്രവചിക്കുന്നത്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തൽ വരുമെന്നാണ് ഭൂരിഭാഗവും സർവേകളും പറയുന്നത്. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി. ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടും. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിക്കുന്നു.

TAGS : |
SUMMARY : Exit poll results show that Congress is advancing in Haryana and Jammu and Kashmir


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!