അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊല്ലം: അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. ഇന്നലെ വൈകിട്ട് മുതലാണ് മീനുകള്‍ ചത്ത് പൊങ്ങിത്തുടങ്ങിയത്. കായലിന്റെ കുതിരക്കടവ്, മുട്ടത്തുമല ഭാഗങ്ങളിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ പ്രദേശത്തെത്തി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
അതേസമയം മലിനീകരണമാണ് മത്സ്യക്കുരുതിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കായലില്‍ തള്ളുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതാണോ മത്സ്യങ്ങള്‍ ചാവാന്‍ കാരണമെന്ന് പരിശോധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
<Br>
TAGS :
SUMMARY : Fish died in mass in Ashtamudikayal