ബെംഗളൂരുവിൽ കനത്ത മഴ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു


ബെംഗളൂരു: തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കുറഞ്ഞത് 20 വിമാനങ്ങളെങ്കിലും വൈകിയാണ് ലാൻഡ് ചെയ്തത്. ഡൽഹിയിൽ നിന്നുള്ള ഒരു എയർ ഇന്ത്യ വിമാനവും നാല് ഇൻഡിഗോ വിമാനങ്ങളും ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി എയർപോർട്ട് വൃത്തങ്ങൾ പറഞ്ഞു.

 

കനത്ത മഴയിൽ ബെംഗളൂരുവിലെ നിരവധി റോഡുകളിൽ വെള്ളം കയറുകയും, വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. നഗരത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നതിനാൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച രാത്രി 9 മണി വരെ വിമാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചിരുന്നു. യെലഹങ്കയിലും നോർത്ത് ബെംഗളൂരുവിലെ സഹകാർ നഗർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് ലഭിച്ചത്. റോഡുകളും, അടിപ്പാതകളും വെള്ളത്തിനടിയിലായി. മാൾ ഓഫ് ഏഷ്യയുടെ പരിസരത്തും വെള്ളം കയറി. സഹകാർ നഗറിലെ റെയിൽവേ അടിപ്പാത വെള്ളത്തിനടിയിലായതിനാൽ ഒന്നിലധികം കാറുകൾ വെള്ളത്തിൽ മുങ്ങി.

 

രാജരാജേശ്വരി നഗർ, ചല്ലഘട്ട, ഹെബ്ബാൾ, ഔട്ടർ റിങ് റോഡ്, യെശ്വന്ത്‌പുര, സർജാപുർ, വർത്തൂർ, മാന്യത ടെക് പാർക്ക്‌ പരിസരം എന്നിവിടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിൽ നിരവധി മരങ്ങൾ കടപുഴകി വീണത് വാഹന ഗതാഗതത്തെ ബാധിച്ചു. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നഗരത്തിൽ സമാന സ്ഥിതി തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

TAGS: BENGALURU | RAIN
SUMMARY: Heavy rain havoc in Bengaluru, four flights diverted


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!