ഗോപിനാഥ് മുതുകാട് നയിക്കുന്ന “ഇൻക്ലൂസീസ് ഇന്ത്യ” ഭാരതയാത്രയ്ക്ക് ബെംഗളൂരുവില്‍ സ്വീകരണം

ബെംഗളൂരു: ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാട് നയിക്കുന്ന ഭാരതയാത്ര ‘ഇൻക്ലൂസീവ് ഇന്ത്യ'യ്ക്ക് ബെംഗളൂരുവിവില്‍ സ്വീകരണം നല്‍കി. വിദ്യാരണ്യപുര ദി കിംഗ്‌സ് മെഡോസിൽ നടന്ന സ്വീകരണ ചടങ്ങിൽ എ.ഡി.ജി.പി. കെ.വി. ശരത്ചന്ദ്ര, മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ വിശിഷ്ടാതിഥികളായി.
സംഘാടകസമിതിക്ക് വേണ്ടി ഫാ. ജോർജ് കണ്ണന്താനം, അഡ്വ. സത്യൻ പുത്തൂർ, വിനു ദിവാകരൻ, അർജുൻ സുന്ദരേശൻ എന്നിവർ സംസാരിച്ചു. ബോണിഫെയ്‌സ് പ്രഭു, ധന്യ രവി, വിനു തോമസ്, സതീഷ്, സിബു ജോർജ്, മാത്തുക്കുട്ടി ചെറിയാൻ, ജേക്കബ് വൈദ്യൻ, ടോമി ജെ. ആലുങ്കല്‍, ലിങ്കൺ വാസുദേവൻ, സുനിൽ മാത്യു, സലാം, ബിജു കോലംകുഴി എന്നിവർ പങ്കെടുത്തു. സമൂഹത്തെ ബോധവത്കരിക്കുന്നതിനായി മാജിക് ഷോയും ഉണ്ടായിരുന്നു.
കന്യാകുമാരിയിൽ നിന്നും ആരംഭിച്ച യാത്ര ഡിസംബർ മൂന്നിന് ഡൽഹിയിൽ സമാപിക്കും.
🟥 ചിത്രങ്ങള്‍
TAGS : GOPINATH MUTHUKAD | INCLUSIVE INDIA CAMPAIGN
SUMMARY : “Includes India” Bharatayatra led by Gopinath Mutukad is welcomed in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.